Kerala

വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

ഇന്നലെ രാത്രി ഇവ ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു

Renjith Krishna

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രി ഇവ ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു.

കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

നിലവിൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഉള്ളത്.

നാലാം ടി20 ഉപേക്ഷിച്ചു

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?