2-year-old girl kidnapping case thiruvananthapuram Police prepare sketch 
Kerala

2 വയസുകാരിയുടെ തിരോധാനം: പ്രതിയുടെ രേഖാചിത്രം തയാറാക്കി, പുറത്തുവിടില്ല

കുട്ടിയെ കാണാതായ തിങ്കളാഴ്ചയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി.

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് രണ്ടു വയസുകാരിയെ കാണാതായ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് തയാറാക്കി. കുട്ടിയുടെ സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. എന്നാൽ, കുട്ടി നൽകിയ വിവരണം അവ്യക്തമായും, പ്രായത്തെക്കുറിച്ച് ധാരണയില്ലാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ തിങ്കളാഴ്ചയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി.

തിങ്കളാഴ്ച രാത്രിയോടെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തിയതോടെ തട്ടിക്കൊണ്ടുപോയവർ നിവൃത്തിയില്ലാതെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് പരിശോധന നടത്തി.

ഇതിനിടെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോചനകൾ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ