പ്രതികളായ ബ്രിജിത്ത്, സുനീഷ് | പിടികൂടിയ ആനക്കൊമ്പ്

 
Kerala

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനം വകുപ്പിന്‍റെ പിടിയിൽ

അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്

Local Desk

കോതമംഗലം: ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ വനംവകുപ്പ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ രഹസ്യ ഓപ്പറേഷനിൽ പിടിയിലായി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി നിഗമനം.

അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പ്രതികളേയും തുടർ നടപടിക്കായി നേര്യമംഗലം റേയ്ഞ്ചിലെ വാളറ സ്‌റ്റേഷനിലേക്ക് കൈമാറി.

ആനക്കൊമ്പ് വിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെ ഇരുമ്പുപാലത്ത് വച്ചാണ് പ്രതികൾ പിടിയിലാവുന്നത്. പിന്നീട് നേര്യമംഗലം റേയ്ഞ്ചിന് പ്രതികളെ കൈമാറി. നേര്യമംഗലം റേയ്ഞ്ച് ഓഫിസർ കെ.എസ്. ഷഹനാസ്, വാളറ ഡപ്യൂട്ടി റേയ്ഞ്ചർ കെ.സി.ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ തുടർ അന്വേഷണം. ഒരു കൊമ്പാണ് പിടികൂടിയത്. കൊമ്പിന് ഏതാനും വർഷത്തെ പഴക്കം കണക്കാക്കുന്നു.പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

മെസിയെ കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രാജിവയ്ക്കാൻ ഉദ്ദേശമില്ല, 2027 വരെ തുടരും; മാധ‍്യമ വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ. ജയകുമാർ

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം