ചരിത്രത്തിലാദ്യമായി 3 അതിഥികളെ വരവേറ്റ് അമ്മത്തൊട്ടിൽ

 

file image

Kerala

കണ്ണേ ആരാരോ... കനിയേ ആരാരോ...: ചരിത്രത്തിലാദ്യമായി 3 അതിഥികളെ വരവേറ്റ് അമ്മത്തൊട്ടിൽ

ഈ വർഷം ഇതുവരെ 23 കുട്ടികളാണ് അമ്മത്തൊട്ടിലേക്ക് എത്തിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ബുധനാഴ്ച മൂന്നു കുഞ്ഞതിഥികളെത്തി. അമ്മത്തൊട്ടിലിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരേ ദിവസം ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം കുട്ടികൾ എത്തുന്നത്.

ആലപ്പുഴയിൽ നിന്ന് 20 ദിവസം പ്രായമുള്ള കുഞ്ഞും തിരുവനന്തപുരത്ത് നിന്നും രണ്ടാഴ്ചയോളം പ്രായമുള്ള 2 കുട്ടികളുമാണ് അമ്മത്തൊട്ടിലിലെത്തിയത്. മൂന്നും പെൺകുട്ടികളാണ്.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ‌ അറിയിച്ചു. ആലപ്പുഴയിലെ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ എന്നും അക്ഷര എന്നും പേരു നൽകി.

ഈ വർഷം ഇതുവരെ 23 കുട്ടികളാണ് അമ്മത്തൊട്ടിലേക്ക് എത്തിയത്. ഇതിൽ 14 പെൺകുട്ടികളും 9 ആൺകുട്ടികളും ഉൾപ്പെടുന്നു.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്

വന്ദേമാതരം മുഴുവൻ പാടണ്ട, 2 ഖണ്ഡിക മതി; ഉത്തരവുമായി കർണാടക സർക്കാർ

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം