ശീലാവ് മത്സ്യം

 
Kerala

മീനിന്‍റെ കടിയേറ്റ് 32 കാരന്‍റെ നട്ടെല്ലിന് ഗുരുതര പരുക്ക്; അടിയന്തര ശസ്ത്രക്രിയ

മത്സ്യത്തിന്‍റെ കടിയേറ്റ് നട്ടെല്ലിനും സുഷുമ്ന നാഡിക്കും തകരാറ് സംഭവിച്ചതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് മാറ്റിയത്.

Megha Ramesh Chandran

കൊച്ചി: ശീലാവ് മത്സ്യത്തിന്‍റെ കടിയേറ്റ് 32 വയസുകാരന്‍റെ നട്ടെല്ലിന് ഗുരുതര പരുക്ക്. ശീലാവെന്ന് അറിയപ്പെടുന്ന ബറാക്കുഡ മത്സ്യമാണ് മാലിദ്വീപ് സ്വദേശിയായ യുവാവിനെ മീൻപിടിക്കുന്നതിനിടെ ആക്രമിച്ചത്. ഇടത് കൈയും കാലും തളർന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേ‌ക്ക് മാറ്റി.

മത്സ്യത്തിന്‍റെ കടിയേറ്റ് നട്ടെല്ലിനും സുഷുമ്ന നാഡിക്കും തകരാറ് സംഭവിച്ചതിന് പിന്നാലെയാണ് യുവാവിനെ ‌കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. കടലിന്‍റെ അടിയിൽ നിന്ന് കടൽ വെള്ളരി ശേഖരിക്കുന്നതിനിടയിലാണ് ശീലാവ് മത്സ്യം ആക്രമിച്ചത്.

കടലിൽ അതീവ അപകടകാരിയായ ടൈഗർ ഫിഷിന്‍റെ ഗണത്തിലുള്ള മത്സ്യത്തിന്‍റെ പല്ലിന്‍റെ പത്തിലധികം ഭാഗങ്ങളാണ് 32കാരന്‍റെ സുഷുമ്ന നാഡിയിൽ തറഞ്ഞുകയറിയ നിലയിൽ കണ്ടെത്തിയത്.

ആദ്യം മാലി ദ്വീപിലെ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്‍റെ ആരോഗ്യനില വഷളായതോടെയാണ് കൊച്ചിയിലേക്ക് മാറ്റിയത്. അടിയന്തര ശസ്ത്രക്രിയയിലൂടെ 32കാരന്‍റെ സുഷുമ്ന നാഡിയിൽ നിന്ന് മത്സ്യത്തിന്‍റെ പല്ലുകൾ നീക്കം ചെയ്യുകയായിരുന്നു.

കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

നവ്ദീപ് സൈനിയുടെ ബൗൺസറിൽ ഇഷാൻ കിഷന് പരുക്ക്; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത‍്യയ്ക്ക് തിരിച്ചടി

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്