പ്രതി വിനോദ്
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിനു സമീപം പതുങ്ങിനിന്ന് ലൈംഗികാവയവം പ്രദർശിപ്പിക്കുന്ന 35 വയസുകാരൻ പിടിയിലായി. തിരുവനന്തപുരം ഒറ്റശേഖരമംഗലം കുന്നുവിള പുത്തൻവീട്ടിൽ വിനോദിനെയാണ് (35) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ നിന്നു മഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലൈനിലെ വനിതാ ഹോസ്റ്റലിനടുത്തു നിന്നാണ് വിനോദിനെ പൊലീസ് പിടികൂടിയത്.
ആളറിയാതിരിക്കാൻ വേഷം മാറിയിട്ടാണ് ഇയാൾ സ്ത്രീകൾക്ക് മുന്നിൽ പ്രദർശനം നടത്താറെന്ന് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയൽ ഹാജരാക്കി റിമാൻഡ് ചെയ്തു.