കളമശേരി പോളി കഞ്ചാവ് കേസ്; പ്രതികളായ 4 വിദ്യാർഥികളെയും കോളെജ് പുറത്താക്കി

 
Kerala

കളമശേരി പോളിടെക്നിക് കഞ്ചാവ് കേസ്; 4 വിദ്യാർഥികളെയും കോളെജ് പുറത്താക്കി

ഒരു മാസം മുമ്പാണ് പോളിയിൽ‌ 4 വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും കഞ്ചാവുമായി പിടികൂടിയത്

Namitha Mohanan

കൊച്ചി: കളമശേരി പോളിടെക്നിക് കഞ്ചാവ് കേസിൽ 4 വിദ്യാർഥികളെ കോളെജ് പുറത്താക്കി. ആകാശ്, ആദിത്യൻ, അ‍ഭിരാജ്, അനുരാജ് എന്നിവരെയാണ് പുറത്താക്കിയത്.

ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ലെന്നും കോളെജ് അധികൃതർ വ്യക്തമാക്കി.

ഒരു മാസം മുമ്പാണ് പോളിയിൽ‌ 4 വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെ‍യ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വിദ്യാർഥികളെ പ്രത്യേകമായി പരീക്ഷ എഴുതിക്കാൻ കോടതി അനുമതി നൽകിയിരുന്നു. പരീക്ഷ ഫലം തടഞ്ഞു വയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കോളെജ് അധികൃതർ വ്യക്തമാക്കി.

ബന്ദികളെയെല്ലാം കൈമാറി ഹമാസ്; പലസ്തീനിയൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേൽ

പദവി ദുരുപയോഗം ചെയ്തു, ഗൂഢാലോചന നടത്തി; ലാലുവിനെ രൂക്ഷമായി വിമർശിച്ച് കോടതി

ഗുരുവായൂർ കൊമ്പൻ ഗോകുൽ ചരിഞ്ഞു

തെരുവുനായ ആക്രമണം; മൂന്നു വയസുകാരിയുടെ ചെവി തുന്നിച്ചേർത്തു

എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണാ വിജയൻ