ചോറ്റാനിക്കരയിൽ അധ്യാപക‌ ദമ്പതികളെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി 
Kerala

ചോറ്റാനിക്കരയിൽ അധ്യാപക‌ ദമ്പതികളും മക്കളും മരിച്ച നിലയിൽ

മൃതദേഹങ്ങൾ മെഡിക്കൽ കോളെജിന് നൽകണമെന്നും വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ട്.

നീതു ചന്ദ്രൻ

കൊച്ചി: ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനായ രഞ്ജിത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രശ്മിയും അധ്യാപികയാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കിടക്കയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളെജിന് നൽകണമെന്നും കുറിപ്പിലുണ്ട്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി