ഇടുക്കിയിൽ ഒരു കുടുംബത്തിലെ 4 പേർ പൊള്ളലേറ്റ് മരിച്ചു
ഇടുക്കി: ഒരു കുടുംബത്തിലെ 4 പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ. വീട് പൂർണമായും അഗ്നിക്കിരയായി. ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാലിലാണ് സംഭവം.
ശുഭ, ശുഭയുടെ അമ്മ, 2 ആൺമക്കൾ എന്നിവർ താമസിച്ചിരുന്ന വീടാണ് കത്തി നശിച്ചത്. ഇവരാണ് മരിച്ചതെന്നാണ് നിഗമനം. 4 വയസുകാരനായ അഭിനവിന്‍റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ ഇടുക്കി അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു.