ആരോൺ 
Kerala

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 4 വയസുകാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ

സർജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതർ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു

തൃശൂർ: തൃശൂർ മുണ്ടൂർ സ്വദേശിയായ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. പല്ലു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്.കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. മുണ്ടൂർ മലങ്കര ആശുപ്തരിക്കു നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാലിനാൽ ചെയ്യണമെന്ന് അധികൃതർ പറയുകയും രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് സർജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതർ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ഐസിസി റാങ്കിങ്ങിൽ വരുൺ ചക്രവർത്തി നമ്പർ വൺ

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്