ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സൗകര്യം കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ അനുവദിക്കാൻ തീരുമാനം. കെഎസ്ആർടിസിയോ പ്രൈവറ്റ് ബസുകളോ ഇതുവരെ ഓടാത്ത ഈ റൂട്ടുകളിൽ ചെറിയ ബസുകൾക്ക് പെർമിറ്റ് നൽകും.
ഇതിലൂടെ പ്രാദേശിക കണക്റ്റിവിറ്റിയും യുവജനങ്ങൾക്ക് തൊഴിലവസരവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ ഭക്ഷണമെത്തിക്കുന്നതിനായി ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ ചിക്കിങ്ങുമായി കരാറുണ്ടാക്കിയതായും ഗണേഷ് കുമാർ അറിയിച്ചു. വോൾവോ, എയർ കണ്ടീഷൻ ബസുകളിൽ വെള്ളിയാഴ്ച മുതൽ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങും. ആദ്യം 25 ശതമാനം ഡിസ്കൗണ്ടിൽ 5 ബസുകളിലാവും പദ്ധതി ഉദ്ഘാടനം ചെയ്യുക.