കെ.എൻ. വേണു

 
Kerala

ഭാര്യയെ ബസ് കയറ്റി അയച്ച് വീട്ടിലെത്തിയ 52കാരൻ ജീവനൊടുക്കി

അയൽക്കാർ ഇടപെട്ട് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീതു ചന്ദ്രൻ

കാഞ്ഞങ്ങാട്: ഭാര്യയെ ബസ് കയറ്റി അയച്ച ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ 52കാരൻ ജീവനൊടുക്കി. കാഞ്ഞങ്ങാട് തച്ചറക്കടവിലെ കെ.എൻ. വേണുവാണ് മരിച്ചത്. അധ്യാപികയായ ഭാര്യ സരിതയെ പനത്തടി ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറ്റി വിട്ട ശേഷമാണ് വേണു വീട്ടിലേക്ക് മടങ്ങിയത്.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് മുകൾ നിലയിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അയൽക്കാർ ഇടപെട്ട് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്‍റ് ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്‍റ് ലയൺസ് ക്ലബ് ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മക്കൾ ശങ്കർ, അഞ്ജന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

പാക് അധീന കശ്മീരിൽ പാക്കിസ്ഥാന്‍റെ നരനായാട്ട്; 20 പേർ കൊല്ലപ്പെട്ടു

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം

''അയാൾ ഞങ്ങളുടെ ആരുമല്ല'', മോഹൻദാസിനെ തള്ളി ആർഎസ്എസ്

''ഞാൻ അവന്‍റെ വലിയ ആരാധകൻ, ലെങ്ത്ത് ശരിയാക്കിയാൽ അവൻ ബുംറയ്ക്കൊപ്പം തിളങ്ങും''; ഇന്ത‍്യൻ പേസറെ പുകഴ്ത്തി ഗ്ലെൻ മഗ്രാത്ത്

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെലോ അലർട്ട്