മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു
മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മലപ്പുറം മഞ്ചേരി പുല്ലറ സ്വദേശി മുഹമ്മദിന്‍റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്.
കുട്ടിയുടെ അമ്മ വീട്ടിലായിരുന്ന കുട്ടിയെ അനക്കമില്ലെന്ന് കണ്ട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പോസ്റ്റുമാർട്ടത്തിനായി കുട്ടിയെ മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.