ആദിനാഥ്

 
Kerala

വാതിൽ പടിയിൽ‌ കിടന്ന പാമ്പ് കുട്ടിയെ കടിച്ചു; വർക്കലയിൽ എട്ടുവയസുകാരന് ദാരുണാന്ത്യം

ജനാര്‍ദനപുരം ഗവ.എം.വി.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്

Jisha P.O.

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്‍റെയും, അഥിദി സത്യന്‍റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വീടിന്‍റെ മുന്‍ഭാഗത്തെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു.

തുടര്‍ന്ന് പാമ്പ് കടിക്കുകയായിരുന്നു. പാമ്പിന്‍റെ കടിയേറ്റന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ജനാര്‍ദനപുരം ഗവ. എം.വി.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്.

"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

"പാർട്ടിക്കാര്യത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുലിന് ഇഷ്ടമല്ല"; ഗാന്ധി സഹോദരങ്ങളുടെ കലഹത്തിന്‍റെ ഇരയാണ് താനെന്ന് അസം മുഖ്യമന്ത്രി

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി