കോഴിക്കോട് മെഡിക്കൽ കോളേജ്

 

file

Kerala

വയറുവേദനയായി മെഡിക്കൽ കോളെജിലെത്തി 9 കാരൻ; ഗ‍്യാസിന്‍റെ മരുന്ന് നൽകി പറഞ്ഞയച്ചു, പിറ്റേ ദിവസം അപ്പൻഡിസൈറ്റിസ് പൊട്ടി, പരാതി

കോഴിക്കോട് മെഡിക്കൽ കോളെജിലെ മാത‍്യശിശു കേന്ദ്രത്തിനെതിരേയാണ് ആരോപണം

Aswin AM

കോഴിക്കോട്: വയറുവേദനയായി കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിയ 9 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വയറുവേദനയായി എത്തിയപ്പോൾ ഗ‍്യാസിന്‍റെ മരുന്ന് മാത്രം നൽകി തിരിച്ചയച്ചുവെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. മെഡിക്കൽ കോളെജിലെ മാത‍്യശിശു കേന്ദ്രത്തിനെതിരേയാണ് ആരോപണം.

വയറുവേദന മാറാത്തതു മൂലം കുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു ഡോക്റ്ററെ കാണിക്കുകയും അവിടെ നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ അപ്പൻഡിസൈറ്റിസ് പൊട്ടി ഇൻഫെക്ഷനായതായും കണ്ടെത്തുകയായിരുന്നു.

ഇതിനു പിന്നാലെ കൊടുവള്ളിയിലെ സ്വകാര‍്യ ആശുപത്രിയിൽ പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. മെഡിക്കൽ കോളെജ് സുപ്രണ്ടിനാണ് നിലവിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്. ആരോഗ‍്യവകുപ്പ് മന്ത്രിക്കും മുഖ‍്യമന്ത്രിക്കും ഉടനെ പരാതി നൽകും.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്