Kerala

ഓടുന്ന ബസിന്റെ മുന്നിലേക്ക് തെങ്ങ് കടപുഴകി വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോതമംഗലത്തു നിന്നു മൂവാറ്റുപുഴയ്ക്കു പോയ ബസിനു മുൻപിലേക്കു സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു

Renjith Krishna

കോതമംഗലം : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ഒന്നാംമൈലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുന്നിൽ തെങ്ങുവീണു. നിറയെ യാത്രക്കാരുമായി പോയ സ്റ്റാർ(അബിൽ മോൻ ) എന്ന സ്വകാര്യ ബസ് അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. നല്ല മഴയത്താണു സംഭവം.

കോതമംഗലത്തു നിന്നു മൂവാറ്റുപുഴയ്ക്കു പോയ ബസിനു മുൻപിലേക്കു സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഡ്രൈവർ പെട്ടന്ന് തന്നെ സഡൻ ബ്രേക്കിട്ടതിനാൽ തെങ്ങ് ബസിന്റെ മുൻപിലുരസി റോഡിനു കുറുകെ വീണു. മുൻഭാഗത്തിരുന്ന സ്ത്രീ തെറിച്ചുവീണു ചെറിയ പരുക്കേറ്റു.

തെങ്ങ് പതിച്ചു വൈദ്യുത ലൈൻ പൊട്ടി പ്രദേശത്തു വൈദ്യുതി മുടങ്ങി. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നു തെങ്ങ് നീക്കി ഗതാഗതം പുനഃ സ്‌ഥാപിച്ചു.

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ

കോഴിക്കോട് നിന്ന് ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സോളാർ വച്ചിട്ടും കറന്‍റ് ബിൽ കുറഞ്ഞില്ല; 25,265 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കെ.എസ്. അഞ്ജു ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റർ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത 5 ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്