പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി ആളുടെ ബൈക്ക് കത്തിച്ചു
കണ്ണൂർ: പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുകളുടെ ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്‍റെ വീടിന് സമീപം നിർത്തിയിട്ട ബൈക്ക് ആണ് രാത്രി തീയിട്ട് നശിപ്പിച്ചത്. വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ അനുകൂലമായി സ്വന്തം നാട്ടിൽ പ്രകടനം നടന്നത്. ഇതിന് നേതൃത്വം നൽകിയ ആളായിരുന്നു പ്രസന്നൻ. ഇയാളുടെ ബൈക്കാണ് രാത്രിയോട് കത്തിച്ചത്.
ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രദേശത്ത് കുഞ്ഞികൃഷ്ണന് അനുകൂലമായി ഫ്ളക്സുകളും സ്ഥാപിച്ചിരുന്നു. ഇതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘടിതമായ ധനാപഹരമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ നടന്നതെന്ന് ആരോപിച്ചാണ് മുൻ സിപിഎം ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയത്. തുടർന്ന് കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.