160 യാത്രക്കാരുമായി ചുരം കയറി; പ്രിയദർശിനി ബസിന്‍റെ ജോയിന്‍റ് ഒടിഞ്ഞ് അപകടം

 
Kerala

160 യാത്രക്കാരുമായി ചുരം കയറി; പ്രിയദർശിനി ബസിന്‍റെ ജോയിന്‍റ് ഒടിഞ്ഞ് അപകടം

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

നീതു ചന്ദ്രൻ

കോഴിക്കോട്: 160 യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറിയ കെഎസ്ആർടിസി പ്രിയദർശിനി ബസ് അപകടത്തിൽ പെട്ടു. ബസിന്‍റെ ജോയിന്‍റും എയർ പൈപ്പും ഒടിഞ്ഞ് ബ്രേക്ക് തകരാറിലാകുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തൊട്ടിൽ പാലത്തു നിന്ന് മാനന്തവാടിക്കു പോയിരുന്ന ബസാണ് കുറ്റ്യാടി ചുരത്തിന്‍റെ എട്ടാം വളവിൽ വച്ച് അപകടത്തിലായത്.

ബസ് പിന്നിലേക്ക് ഉരുണ്ടു നീങ്ങിയെങ്കിലും ഡ്രൈവർ വലതുഭാഗത്തെ ഭിത്തിയിൽ ഇടിച്ചു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ചുരത്തിനു താഴെ പൂതംപാറയിൽ മാനന്തവാടി ഡിപ്പോയുടെ ബസ് തകരാറിലായി യാത്ര തടസപ്പെട്ടിരുന്നു.

ഈ ബസിൽ നിന്നുള്ളവരും പ്രിയദർശിനിയിൽ കയറിയതോടെയാണ് ബസ് നിറഞ്ഞത്. കുറച്ചു പേർ ഇറങ്ങണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും നല്ല മഴയായിരുന്നതിനാൽ ആരും ഇറങ്ങാൻ തയാറായില്ല.

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റാലിയൻ പൗരന്മാർ ജർമനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്: കെജ്‌രിവാൾ

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

കുട്ടികളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രം; സുപ്രധാന നടപടിയുമായി മെറ്റ

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി