കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടി ഉൾപ്പെടെ 5 പേർക്ക് പരുക്ക് 
Kerala

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടി ഉൾപ്പെടെ 5 പേർക്ക് പരുക്ക്

ഒരാളുടെ നില ഗുരുതരമാണ്

Aswin AM

കണ്ണൂർ: അഴീക്കോട്ട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. ക്ഷേത്രത്തിൽ തെയ്യം നടക്കുന്നതിനിടെയായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റയാളെ മംഗലാപുരത്തെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്