Kerala

മലമുകളിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻപാറ കാറിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

മുകളിൽ നിന്നുരുണ്ടുവന്ന പാറ മൺതിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നിരുന്നു

MV Desk

മൂന്നാർ: മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവന്നു കാറിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. മൂന്നാർ പെരിയവര റോഡിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്.

മുകളിൽ നിന്നുരുണ്ടുവന്ന പാറ മൺതിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നിരുന്നു. ഇതിൽ ഒരു ഭാഗമാണ് കാറിന്‍റെ ഡ്രൈവിംഗ് ഭാഗത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി പുഴയുടെ സമീപം മൺതിട്ടയിൽ തങ്ങിനിന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

ശ്രീനിവാസന് വിട

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി