നാരായണദാസ്, ഷീല സണ്ണി

 
Kerala

ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസ്; പ്രതി നാരായണ ദാസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി

തൃശൂർ: ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസിൽ മുഖ‍്യപ്രതിയായ എം.എൻ. നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പ്രതിയെ കസ്റ്റഡിയിൽ വിടേണ്ടെന്ന തൃശൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

കേസിൽ രണ്ടാം പ്രതിയായ ലിവിയ ജോസിനൊപ്പം ഒരുമിച്ച് ചോദ‍്യം ചെയ്യാനും പൊലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിലെ ബ‍്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസിൽ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രതിക്കെതിരേയുണ്ടായിരുന്ന കേസ്. കോടതിയിൽ ഹാജരാക്കിയ നാരായണദാസിനെ റിമാൻഡ് ചെയ്തിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്