തെളിവെടുപ്പിനായി എത്തിച്ച പ്രതി
തെളിവെടുപ്പിനായി എത്തിച്ച പ്രതി 
Kerala

'വീട്ടിൽ കഞ്ചാവ് വച്ച് സുഹൃത്ത് കുടുക്കിയതാണ്'; നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിറ്റ കേസിലെ പ്രതി

കോട്ടയം: കഞ്ചാവ് കേസിൽ താന്‍ നിരപരാധിയാണെന്ന് വളർത്തുനായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ റോബിന്‍ ജോർജ്.

തന്നെ കുടുക്കിയതാണ്. സുഹൃത്തായ അനന്തു പ്രസന്നന്‍ എന്നയാളാണ് കഞ്ചാവ് അടങ്ങിയ ബാഗ് തന്‍റെ വാടക വീട്ടിൽ കൊണ്ടുവച്ചത്. അയാൾ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും റോബിൽ പറയുന്നു. തെളിവെടുപ്പിവിടെയാണ് റോബിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പൊലീസിൽ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ തമിഴ്നാട്ടിൽ നിന്നു കുടുങ്ങിയത്. കഴിഞ്ഞ ദിവസം റോബിന്‍റെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് എത്തിയത്.

കഴിഞ്ഞ 2 തവണയും പ്രതി പൊലീസിന്‍റെ കണ്‍മുന്നില്‍ നിന്നു രക്ഷപെട്ടിരുന്നു. എന്നാൽ തമിഴ്‌നാട് പൊലീസിന്‍റെ കൂടി സഹായത്തോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയതിനൊടുവിലാണ് ഇയാൾ പിടിയിലാവുന്നത്.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു