ഇ.എ. രാജേന്ദ്രൻ

 
Kerala

നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

നിരവധി സിനിമകളിലൂടെ‍യും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനാണ്

Namitha Mohanan

കൊല്ലം: നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിലാണ് സംസ്കാരം. നടനും എംഎൽഎയുമായ മുകേഷിന്‍റെ സഹോദരീഭർത്താവാണ്. നിരവധി സിനിമകളിലൂടെ‍യും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനാണ്.

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ അഭിനയിച്ചു.

നാടകരംഗത്തുനിന്നാണ് രാജേന്ദ്രൻ സിനിമയിലെത്തുന്നത്. ഒ. മാധവന്‍റെ മരണശേഷം കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങൾ സംവിധാനം ചെയ്തിരുന്നത് ഇ.എ. രാജേന്ദ്രനായിരുന്നു.

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

തമിഴ്നാട്ടിലെ നിയുക്ത എംഎൽമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച