ജയസൂര‍്യ 
Kerala

''അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം'', ജയസൂര‍്യ യുഎസിൽനിന്ന് തിരിച്ചെത്തി

കൊച്ചി വിമാനതാവളത്തിൽ കുടുംബത്തോടൊപ്പമാണ് താരം തിരിച്ചെത്തിയത്

കൊച്ചി: അമെരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര‍്യ. പീഡനാരോപണത്തിന് ശേഷം ആദ‍്യമായാണ് താരം കേരളത്തിലേക്ക് തിരിച്ചത്തെുന്നത്. കൊച്ചി വിമാനതാവളത്തിൽ കുടുംബത്തോടൊപ്പമാണ് താരം തിരിച്ചെത്തിയത്. എന്നാൽ പീഡനാരോപണത്തോട് പ്രതികരിക്കാൻ താരം തയ്യാറായില്ല.

കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര‍്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അഭിഭാഷകൻ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാമെന്നും ജയസൂര‍്യ പറഞ്ഞു.

വ‍്യാജ പരാതിയാണോ എന്ന ചോദ‍്യത്തിന് നിങ്ങൾക്ക് വഴിയെ മനസിലാവുമെന്നായിരുന്നു താരത്തിന്‍റെ മറുപടി. ആരോപണം വരുന്ന സമയത്ത് കുടുംബത്തോടൊപ്പം അമെരിക്കയിലായിരുന്നു താരം. തനിക്കെതിരെയുള്ള ആരോപണം വ‍്യാജമാണെന്ന് സോഷ‍്യൽ മീഡിയയിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി