പ്രേംകുമാര്‍ 
Kerala

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ: പ്രേംകുമാര്‍ താത്ക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്ന് സൂചന

2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരുന്നു പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനമേറ്റത്

കൊച്ചി: ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. 2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിനു ശേഷമായിരുന്നു പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനമേറ്റത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു രാജി. സമ്മർദം ശക്തമായതോടെയാണ് രാജി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ