ശ്രീനാഥ് ഭാസി 
Kerala

നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ബൈക്ക് യാത്രികനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ സംഭവത്തിലാണ് നടപടി.

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർവാഹന വകുപ്പ്. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ സംഭവത്തിലാണ് നടപടി. സെപ്റ്റംബറിലാണ് അപകടമുണ്ടായത്. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അടുത്തിടെ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചു തെറിപ്പിച്ചത്.

മട്ടാഞ്ചേരിയില്‍ വച്ച് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്‍റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു എന്നാണ് മുഹമ്മദ് ഫഹീമിം നൽകിയ പരാതി. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് വിവരം.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുലും പ്രിയങ്കയും; പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബിജെപി

വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു; 37കാരൻ കുഴഞ്ഞു വീണു മരിച്ചു

വിദ്വേഷ പ്രചാരണമെന്ന് ആരോപണം; രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരേ കേസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; റോബർട്ട് വാദ്രക്ക് ഡൽഹി കോടതിയുടെ നോട്ടീസ്