കെ.സി. വേണുഗോപാൽ

 
Kerala

"കാർഷിക മേഖലയിൽ എഐയും ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തണം": കെ.സി. വേണുഗോപാൽ

താങ്ങുവില കർഷകന്‍റെ അവകാശമായി മാറണമെന്നും കെസി

Aswin AM

കാഞ്ഞിരപ്പള്ളി: കാർഷിക മേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ നിർമിത ബുദ്ധി (AI), ഡ്രോൺ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാർഷിക വിപ്ലവം സൃഷ്ടിക്കാൻ സർക്കാർ തയാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഇൻഫാം (INFAM) രജതജൂബിലി സമാപനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച 'കൈക്കോട്ടും ചിലങ്കയും' കിസാൻ കാർണിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി ചെയ്യുന്നവർക്ക് വിള ഇൻഷുറൻസും താങ്ങുവിലയും (MSP) ഉറപ്പാക്കുന്നത് സർക്കാരിന്‍റെ ഔദാര്യമല്ല, മറിച്ച് കർഷകന്‍റെ നിയമപരമായ അവകാശമായി മാറണം. പേറ്റുനോവിന് സമാനമായ വേദന അനുഭവിച്ചാണ് ഓരോ കർഷകനും കൃഷിയിറക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെയും വന്യമൃഗശല്യത്തെയും അതിജീവിച്ച് കൃഷി നടത്തുന്ന ഇവർക്ക് ഒടുവിൽ ബാങ്ക് ജപ്തി നോട്ടീസുകൾ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൃഷിക്കാർക്കായി ഒരു 'കാർഷിക കലണ്ടർ' തയാറാക്കണം. പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് അതിനനുസരിച്ച് താങ്ങുവില നിശ്ചയിക്കാനും സഹായങ്ങൾ നൽകാനും സർക്കാരിന് കഴിയണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി റബ്ബറിന് 150 രൂപ താങ്ങുവില പ്രഖ്യാപിച്ചത് വിപണി വില അതിലും താഴെയായിരുന്നപ്പോഴാണ്. എന്നാൽ വിപണി വില ഉയർന്ന നിൽക്കുമ്പോൾ 200 രൂപ താങ്ങുവില പ്രഖ്യാപിക്കുന്നത് കൊണ്ട് കർഷകർക്ക് വലിയ ഗുണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം. കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്‍റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്‍റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്‍റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, ഇൻഫാം സ്ഥാപക ഡയറക്റ്റർ ഫാ. മാത്യു വറകുളായിൽ, എം.പിമാരായ ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിന് പങ്കുണ്ട്, സിപിഎം നടപടിയെടുക്കാത്തതിൽ എം.എ. ബേബിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

സ്വന്തം നാട്ടിലും രക്ഷയില്ല; ന‍്യൂസിലൻഡിനെതിരേ നിരാശപ്പെടുത്തി സഞ്ജു

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ പ്രത‍്യേക സംഘം അന്വേഷിക്കും, ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല

വെള്ളാപ്പള്ളി നടേശന്‍റെ പദ്മഭൂഷൺ പിൻവലിക്കണമെന്ന പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി ആരംഭിച്ചു