എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

 
Kerala

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

ചില മാനേജർമാർ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി

Namitha Mohanan

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. 2019-20 മുതൽ നിയമിച്ച അയോഗ്യരെ ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്.

ചില മാനേജർമാർ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ഇത്തരം മാനേജർമാരെ അയോഗ്യരാക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

കെ-ടെറ്റ് ഉള്ളവർക്കു മാത്രമേ സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് സർക്കാർ ഉത്തരവ്. എന്നാലിത് പാലിക്കാതെ ഇതിനോടകം സ്ഥാനക്കയറ്റം ലഭിച്ചവരുണ്ട്. അവർ കെ-ടെറ്റ് പാസായ തീയതി മുതൽ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിർദേശം.

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

ഒ. സദാശിവൻ കോഴിക്കോട് മേയർ; എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്