Mukesh file
Kerala

'ജൂനിയർ ആര്‍ട്ടിസ്റ്റിന്‍റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി, അവർ അടിച്ചു പുറത്താക്കി'; മുകേഷിനെതിരേ വീണ്ടും ആരോപണം

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയൽ ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ വീട്ടിലെത്തിയ മുകേഷ്‌ മോശമായി പെരുമാറിയെന്നും അവർ അയാളെ അടിച്ചു പുറത്താക്കിയെന്നുമാണ് സന്ധ്യയുടെ ആരോപണം.

മുകേഷ് തന്‍റെ സുഹൃത്തിന്‍റെ മേല്‍വിലാസം കണ്ട് പിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്‍റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. മുകേഷ് അമ്മയോടെ വളരെ മോശമായാണ് പെരുമാറിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടിലിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. 'അമല' എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് അയാൾ പറഞ്ഞത്. ഇല്ലെങ്കിൽ പണിയില്ലാതെ വീട്ടിലിരിക്കുമെന്നും പറഞ്ഞു. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. സിനിമ മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങളില്ലാതായെന്നും സന്ധ്യ പറയുന്നു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ