CM Pinarayi Vijayan file
Kerala

ആമയിഴഞ്ചാൻ തോട് മാലിന്യ പ്രശ്നം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും

Namitha Mohanan

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അടിയന്ത യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോവുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം.

വിവിധ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജരും യോഗത്തിലുണ്ടാവും. മാലിന്യം നീക്കം ചെയ്യുന്നതിനിടെ തൊഴിലാളി മരിച്ചതിനു പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്. മാലിന്യം പെരുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കൂടി വഴിവക്കുമെന്നതിനാലാണ് അടിയന്ത യോഗം വിളിച്ചത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

സുബിൻ ഗാർഗിന്‍റെ മരണം; അസം പൊലീസ് സിംഗപ്പൂരിൽ

റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

ബ്രൂക്കും സോൾട്ടും തിളങ്ങി; രണ്ടാം ടി20യിൽ കിവികളെ തകർത്ത് ഇംഗ്ലണ്ട്

ജമ്മു കശ്മീരിൽ നിന്നും ഇന്ത‍്യൻ ജേഴ്സിയണിഞ്ഞ ആദ‍്യ താരം; പർവേസ് റസൂൽ വിരമിച്ചു