രക്ഷാദൗത്യം 
Kerala

റോബോട്ടിക് ക്യാമറയിൽ ജോയിയുടെ ശരീരഭാഗങ്ങൾ പതിഞ്ഞതായി സൂചന

ജോയി വീണതിന്‍റെ 10 മീറ്റർ മാറിയാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം ലഭിച്ചത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ കാണാതായ ജോയിക്കു വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. തെരച്ചിലിനായി ഉപയോഗിച്ച റോബോട്ടിക് ക്യാമറയിൽ ചിത്രം പതിഞ്ഞതായി സൂചന. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാലിന്യം മൂലം രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. മാലിന്യങ്ങൾ നീക്കിയാൽ മാത്രമേ രക്ഷാപ്രവർത്തനം മുന്നോട്ടു പോകൂ എന്ന സാഹചര്യത്തിലാണ് ജോയിയുടെ ശരീരഭാഗം എന്നു സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

ജോയി വീണതിന്‍റെ 10 മീറ്റർ മാറിയാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം ലഭിച്ചത്. രക്ഷാ ദൗത്യം 27 മണിക്കൂർ പിന്നിടുമ്പോഴും ജോയിയെ കണ്ടെത്താനായിട്ടില്ല.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം