മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി, പകരം മോദിയും മുർമുവും; പ്രതിഷേധം 
Kerala

മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി, പകരം മോദിയും മുർമുവും; പ്രതിഷേധം

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അതിഷി രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽ നിന്ന് ബി.ആർ. അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് ആരോപണം.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അതിഷി രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അതിഷി ആരോപണവുമായി രംഗത്തെത്തിയത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ 2 ചിത്രങ്ങളും അവിടെ സ്ഥാപിച്ചിരുന്നത്.

നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി. അംബേദ്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര എന്നിവരുടെ ചിത്രങ്ങളാണ് ഓഫിസിൽ സ്ഥാപിച്ചിട്ടുള്ളത്.

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

വ്യാജ ഏജന്‍റുമാർക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

അണുബാധ; അണ്ണാ ഹസാരെ ആശുപത്രിയിൽ

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്