missing 
Kerala

ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി

മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിലാണ് മണക്കാല സ്വദേശി ഗോവിന്ദനെ (60) കാണാതായത്

Renjith Krishna

അടൂർ: ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി. മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിലാണ് മണക്കാല സ്വദേശി ഗോവിന്ദനെ (60) കാണാതായത്. കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്ന ഗോവിന്ദൻ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നു.

ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്തത്തിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഗോവിന്ദനെ കണ്ടെത്താനായില്ല. മഴയും, വെളിച്ചക്കുറവും മൂലം തികളാഴ്ച തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അഗ്നി രക്ഷാസേനയെത്തി തെരച്ചിൽ ആരംഭിച്ചു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്