എ.എൻ. രാധാകൃഷ്ണൻ  
Kerala

പകുതി വില തട്ടിപ്പ്: എ.എൻ. രാധകൃഷ്ണൻ തന്‍റെ കൈയിൽ നിന്ന് പണം വാങ്ങിയില്ലെന്ന് അനന്തു കൃ‌ഷ്ണൻ

എ.എൻ. രാധാകൃഷ്ണന്‍റെ സൈൻ എന്ന സ്ഥാപനം ഇംപ്ലിമെന്‍റിങ് ഏജൻസിയായിരുന്നുവെന്ന് അനന്തു കൃഷ്ണൻ പറഞ്ഞു.

Megha Ramesh Chandran

കൊച്ചി: പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി അനന്തുകൃഷ്ണൻ. ബിജെപി നേതാവ് എ.എൻ. രാധകൃഷ്ണൻ തന്‍റെ പക്കിൽ നിന്നു പണം വാങ്ങിയിട്ടില്ലെന്നാണ് പ്രതി അനന്തു കൃഷ്ണൻ ഇപ്പോൾ വ്യക്തമാക്കുന്നത്. ആനന്ദ കുമാർ പറഞ്ഞത് അനുസരിച്ചാണ് എ.എൻ. രാധാകൃഷ്ണനുമായി സഹകരിച്ചത്.

എ.എൻ. രാധാകൃഷ്ണന്‍റെ സൈൻ എന്ന സൊസൈറ്റി ഇംപ്ലിമെന്‍റിങ് ഏജൻസിയായിരുന്നുവെന്നും, താമസിച്ചിരുന്ന ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ അനന്തു കൃഷ്ണൻ പറഞ്ഞു.

ആനന്ദകുമാന്‍റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള്‍ വന്നതും. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിനു പുറമേ ബിജെപി ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് അനന്തു കൃഷ്ണന്‍റെ വെളിപ്പെടുത്തൽ.

എ.എന്‍. രാധാകൃഷ്ണന്‍റെ ‘സൈന്‍’ എന്ന സന്നദ്ധ സംഘടന കോണ്‍ഫഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം