ഉഗ്ര ശബ്ദത്തോടെ അങ്കണവാടി മേൽക്കൂര തകർന്നു വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് 
Kerala

ഉഗ്ര ശബ്ദത്തോടെ അങ്കണവാടി മേൽക്കൂര തകർന്നു വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അങ്കണവാടിയിൽ 5 കുട്ടികളാണ് പഠിക്കുന്നത്

കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്‍റെ അങ്കണവാടി കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

അങ്കണവാടിയിൽ 5 കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികൾ വരാറുള്ളത്. അങ്കണവാടിയിലെ ആയ മാത്രമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. 100 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു