മരിച്ച ആൻ ഗ്രേസ് 
Kerala

പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

അപകടത്തില്‍ മരണം രണ്ടായി.

Megha Ramesh Chandran

തൃശൂർ: പീച്ചി ഡാം റിസർവോയർ വീണ വിദ്യാർഥികളിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. അപകടത്തില്‍ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16) ആണ് മരിച്ചത്. തൃശൂർ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ജൂബിലി മിഷൻ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കേയാണ് മരണം.

പട്ടിക്കാട് സ്വദേശിനി അലീന തിങ്കളാഴ്ച പുലർച്ചെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

പീച്ചി ഡാം റിസർവോയറിൽ വീണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് വിദ്യാർഥികൾ അപകട‌ത്തിൽ പെടുന്നത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്.

പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

"മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിനായി''; സർക്കാരിനെതിരേ ദേശിയ പിന്നാക്ക കമ്മിഷൻ

യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു

പ്രകാശ് രാജിന് അസൗകര്യം; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി

ശബരിമല സ്വർണക്കൊള്ള; നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി