ആന്‍റണി രാജു

 
Kerala

ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്; വിധി തിങ്കളാഴ്ച

തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച അപ്പീലിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് വിധി പറയുക

Aswin AM

തിരുവനന്തപുരം: മുൻ മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി പറ‍യുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച അപ്പീലിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് വിധി പറയുക.

കേസിൽ ആന്‍റണി രാജുവിനെ നെടുമങ്ങാട് വിചാരണ കോടതി മൂന്നു വർഷത്തേക്കാണ് ശിക്ഷിച്ചത്. ഇതിനെതിരേയായിരുന്നു ആന്‍റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. ആന്‍റണി രാജുവിനെ സംബന്ധിച്ച് കോടതി വിധി വളരെയധികം നിർണായകമാണ്.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ‌ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ‌ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരേയുള്ള കേസ്. അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.

ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകൾ കോടതിയിൽ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി.

സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ