രാജീവ് ചന്ദ്രശേഖർ | വി. മുരളീധരൻ

 
Kerala

നിയമസഭാകക്ഷി നേതാവിനെ ചൊല്ലി ബിജെപിയിൽ തർക്കം: നേതൃത്വം നിർദേശിച്ചത് വി. മുരളീധരനെ, പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ

വെള്ളിയാഴ്ച ചേർന്ന കോർ കമ്മിറ്റിയിൽ ഭൂരിഭാഗ അഭിപ്രായം വി. മുരളീധരന് അനുകൂലമാണ്

Namitha Mohanan

തിരുവനന്തപുരം: വി. മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ. തന്നെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ആവശ്യം.

പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് രാജീവ് ചന്ദ്രശേഖർ ഉയർത്തുന്നത്. വെള്ളിയാഴ്ച ചേർന്ന കോർ കമ്മിറ്റിയിൽ ഭൂരിഭാഗ അഭിപ്രായം വി. മുരളീധരന് അനുകൂലമാണ്. മുതിർന്ന നേതാവായതിനാലാണ് മുരളീധരന് മുൻതൂക്കം.

വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം സഭയിൽ‌ സംസാരിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. എന്തായാലും ബിജെപിയിൽ തർക്കം തുടരുകയാണ്. ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചു; 4 മാസമായ കുഞ്ഞുങ്ങളെ അമ്മ മുക്കിക്കൊന്നു

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു