Arif Mohammed Khan file
Kerala

'സമ്മർദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു കരുതേണ്ട, തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കും'; ഗവർണർ

'ബ്ലഡി കണ്ണൂരെന്നു താൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് താൻ വിമർശിച്ചത്'

തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വെയ്ക്കുന്നതായുള്ള ആരോപണത്തിൽ ​മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായും മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചു. നിവേദനം നൽകിയവർക്ക് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ​ഗവർണർ പറഞ്ഞു.

'തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട. സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല. നിയമപരമായി മാത്രമേ പ്രവർത്തിക്കും, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബ്ലഡി കണ്ണൂരെന്നു താൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് താൻ വിമർശിച്ചത്' - ഗവർണർ വ്യക്തമാക്കി.

തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കും. വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയിലാണ് താൻ പങ്കെടുക്കുന്നതെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ