Kerala

അരിക്കൊമ്പൻ കുമളിക്കടുത്തെത്തി; മേദകാനത്തേക്ക് മടങ്ങി

കുമളി: പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിപ്പാർപ്പിച്ച ആന അരിക്കൊമ്പൻ കുമളിക്കു സമീപമെത്തി മടങ്ങിയതായി വനം വകുപ്പ്. കുമളി ടൗണിൽ നിന്ന് ആകാശ ദൂരം ആറു കിലോമീറ്റർ അടുത്തു വരെ അരിക്കൊമ്പൻ എത്തിയതായി ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലിൽ നിന്ന് കണ്ടെത്തി.

കുമളിയിൽ നിന്ന് അധികം വൈകാതെ തന്നെ ആന മേദകാനം ഭാഗത്തേക്കു മടങ്ങി.

ചിന്നക്കനാലിൽ നിന്ന് പെരിയാറിൽ എത്തിച്ച ആനയെ മേദകാനത്താണ് വനംവകുപ്പ് ഇറക്കി വിട്ടത്. വിഎച്ച്എഫ് ആന്‍റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണെന്നും വനം വകുപ്പ് അറിയിച്ചു.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു