Kerala

അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്കടുത്ത്; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ്

ജനവാസ മേഖലയിലേക്ക് വീണ്ടും എത്തിയാൽ മയക്കുവെടിവയ്ക്കും

കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ മുഴുവന്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളിൽ തന്നെ തുടരുന്നതായി വിവരം. അവസാന സിഗ്നൽ ലഭിച്ചപ്പോൾ കൊമ്പന്‍ ചുരുളിക്ക് സമീപമാണുള്ളത്. ജനവാസ മേഖലയ്ക്ക് 200 മീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. തമിഴ്‌നാട് സംഘം ഇപ്പോഴും നിരീക്ഷിച്ചുവരികയാണ്.

ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഒന്നര കി.മി മാത്രം അടുത്തായി മേഘമലയുടെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. ജനവാസ മേഘലയിലേക്ക് വീണ്ടും എത്തിയാൽ മാത്രം മയക്കുവെടിവച്ചാൽ മതിയെന്നാണ് തീരുമാനം.

ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോ എന്നതറിയാന്‍ സംഘം ഇപ്പോഴും നിരീക്ഷിച്ചുവരികയാണ്. മയക്കുവെടിവച്ച ശേഷം വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകാനായി 3 കുങ്കിയാനകളും കമ്പത്ത് ഇപ്പോഴും തുടരുകയാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി