പൊലീസ് അറസ്റ്റ് ചെയത് കൊണ്ടുപോവുന്ന അർജുൻ ആയങ്കി

 
Kerala

''കടലിൽ കാണാതായവരെ കിട്ടിയോ?'' അർജുൻ ആയങ്കിയുടെ പരിഹാസം; ഒരു ഭയവുമില്ല, ചാകാനും തയാറെന്നു പ്രതികരണം

"എന്‍റെ ജീവിതം നശിപ്പിച്ച ആളായതിനാലാണ് കോതമംഗലം സിഐക്കെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. കേരള പൊലീസിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്"

Namitha Mohanan

കണ്ണൂർ: കണ്ണൂരിൽ നിന്ന് ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ചെയാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്തിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെയാണ് അർജുൻ പൊലീസിനൊപ്പം പോയത്.

ഇതിനിടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് "കടലിൽ കാണാതായവരെ കിട്ടിയോ?" എന്ന് ചോദിച്ച് പരിഹസിക്കുകയാണുണ്ടായത്. തന്‍റെ ജീവിതം നശിപ്പിച്ച ആളായതിനാലാണ് കോതമംഗലം സിഐക്കെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചതെന്നും കേരള പൊലീസിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അർജുൻ പ്രതികരിച്ചു. ഒരുഭയവുമില്ലെന്നും, ചാകാനും തയാറാണെന്നും ആയങ്കി മാധ്യമങ്ങളോടായി പറഞ്ഞു.  ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കനത്ത തിരച്ചിലിനൊടുവിലാണ് വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

അതേസമയം, ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇത് ഗുണ്ടകളുടെ നാട് അല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. ​ഗുണ്ടകൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി