അർജുൻ ആയങ്കി

 

file

Kerala

'പറ്റുമെങ്കിൽ പിടിക്ക്, മുൻകൂർ ജാമ‍്യമെടുത്തിട്ടേ വരൂ'; പൊലീസിനെതിരേ വെല്ലുവിളിയുമായി അർജുൻ ആ‍യങ്കി

ഊന്നുകൽ സിഐക്കെതിരേയായിരുന്നു വെല്ലുവിളി

Aswin AM

കണ്ണൂർ: പൊലീസിനെതിരേ വീണ്ടും വെല്ലുവിളിയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കണ്ണൂർ അഴീക്കോട് സ്വദേശിയുമായ അർജുൻ ആയങ്കി. കേസിൽ മുൻകൂർ ജാമ‍്യമെടുത്തിട്ടേ വരൂവെന്നും പറ്റുമെങ്കിൽ പിടിക്കൂവെന്നും അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഊന്നുകൽ സിഐക്കെതിരേയായിരുന്നു വെല്ലുവിളി. നേരത്തെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ഇയാൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാന സംഭവം ആവർത്തിച്ചിരിക്കുന്നത്.

ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ പാർട്ടിക്കു വേണ്ടി വിവിധ കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അർജുൻ ആയങ്കി സിപിഎമ്മിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും പങ്കുവെക്കാറുണ്ട്.

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി