ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ
തിരുവനന്തപുരം: ആശാവർക്കർമാരുടെ ഓണറേറിയം 1,000 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിച്ചതിനെതിരേ ആശാവർക്കർമാർ. വർധനവ് തൃപ്തികരമല്ലെന്നും സർക്കാരിനോട് ആശമാർ ആവശ‍്യപ്പെട്ടത് 21,000 രൂപയാണെന്നും സമരം തുടരുമെന്നും ആശമാർ വ‍്യക്തമാക്കി.
ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാരാണെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചുവെന്ന് പറഞ്ഞ ആശമാർ ആ അർഥത്തിൽ സമരം വിജയിച്ചതായും എന്നാൽ സമരത്തിന്‍റെ രൂപം എങ്ങനെയെന്ന കാര‍്യം വ‍്യാഴാഴ്ച വ‍്യക്തമാക്കുമെന്നും ആശമാർ കൂട്ടിച്ചേർത്തു.