ശമ്പള കുടിശിക മന്ത്രിയോട് ചോദിച്ചു; ജീവനക്കാരുടെ പേരിൽ കേസെടുത്ത് പൊലീസ്

 

file image

Kerala

മന്ത്രിയോട് ശമ്പള കുടിശിക ചോദിച്ച ജീവനക്കാരുടെ പേരിൽ പൊലീസ് കേസെടുത്തു

ഓഗസ്റ്റ് അഞ്ചിനാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിയത്.

Megha Ramesh Chandran

മഞ്ചേരി: ശമ്പള കുടിശിക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനോട് പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളെജിലെ താത്കാലിക ജീവനക്കാരുടെ പേരിൽ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വയ്ക്കുകയും, സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന്‍റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസെടുത്തത്.

ഓഗസ്റ്റ് അഞ്ചിനാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിയത്. പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജീവനക്കാർ‌ തങ്ങൾക്ക് രണ്ട് മാസത്തോളമായി ലഭിക്കാനുളള ശമ്പള കുടിശികയെ കുറിച്ച് മന്ത്രിയോട് പറഞ്ഞത്.

ആശുപത്രി സുരക്ഷാജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ബഹളം വയ്ക്കുകയും സംഘര്‍ഷ സാധ്യതയുണ്ടാക്കുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

വ്യോമസേനാ റാങ്കിങ്ങിൽ ചൈനയെ പിന്തള്ളി ഇന്ത്യ | Video

ദീപാവലി ആഘോഷം; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും | Video

കൊങ്കൺ റെയിൽവേ കാർ റോ-റോ സർവീസ് വ്യാപിപ്പിക്കുന്നു | Video

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആന്‍റിബയോട്ടിക്: നാഫിത്രോമൈസിൻ