എം.എം. മണി

 
Kerala

തലയ്ക്ക് ബോധമുള്ള ആരും അങ്ങനെ പറയില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ വിവരക്കേട്; എം.എം. മണി

സംസ്ഥാനത്ത് നൂറിലേറെ സീറ്റുകൾക്ക് മുന്നണി അധികാരത്തിലെത്തുമെന്നും ഇടുക്കിയിലെ 5 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുമെന്നും എം.എം. മണി

Namitha Mohanan

മൂന്നാർ: പ്രളയത്തിന് കാരണം ഡാമുകൾ മനപ്പൂർവം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി മുൻമന്ത്രി എം.എം. മണി. തലയ്ക്ക് ബോധമുള്ള ആരും അങ്ങനെ പറയില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ വിവരക്കേടാണ്.

വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാമെന്നും മണി പറഞ്ഞു. സംഭവത്തിൽ കെ. കൃഷ്ണൻകുട്ടി മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ എല്‍പി സ്‌കൂളിലെ 189 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നൂറിലേറെ സീറ്റുകൾക്ക് മുന്നണി അധികാരത്തിലെത്തുമെന്നും ഇടുക്കിയിലെ 5 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; പരാതി നൽകി ബി. ഗോപാലകൃഷ്ണൻ

പ്രായമായെന്ന് ആക്ഷേപിക്കുന്നവരേ, അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ എന്നുമുണ്ടാവും; പിണറായിക്ക് പിറന്നാളാശംസയുമായി റിയാസ്

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ വിവാദം; റിപ്പോർട്ട് തേടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

സീറ്റ് ബെൽറ്റ് ധരിച്ചില്ല, ക്യാൻസർ രോഗിക്ക് 18,000 രൂപ പിഴ; ഒന്നിച്ചടയ്ക്കണമെന്ന് എംവിഡി

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എറണാകുളത്ത് ഓറഞ്ച് അലർട്ട്