സതീഷ്, അതുല‍്യ

 
Kerala

ഷാർജയിലെ അതുല‍്യയുടെ മരണം; കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് സഹോദരി

അതുല‍്യയ്ക്ക് നീതി ലഭിക്കണമെന്നും സഹോദരി

Aswin AM

കൊല്ലം: ഷാർജയിലെ റോളയിൽ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്യ്തുവെന്ന് കരുതുന്നില്ലെന്ന് സഹോദരി അഖില. അതുല‍്യയ്ക്ക് നീതി ലഭിക്കണമെന്നും അതുല‍്യയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അവർ മാധ‍്യമങ്ങളോട് പറഞ്ഞു. അതുല‍്യയുടെ പിറന്നാളായിരുന്നു ആ ദിവസമെന്നും അടുത്ത ദിവസം പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്നതായിരുന്നുവെന്നും അഖില കൂട്ടിച്ചേർത്തു.

മരിക്കുന്നതിനു തലേ ദിവസം അതുല‍്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. സതീഷിന്‍റെ ചില ബന്ധങ്ങളുടെ പേരിൽ അതുല‍്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നു. മരിച്ച ദിവസവും സതീഷ് ഉപദ്രവിച്ചു. ഇത്രയധികം തെളിവുകളുണ്ടായിട്ടും പ്രതിക്ക് ജാമ‍്യം ലഭിച്ചു. ഇത് അംഗീകരിക്കാൻ സാധിക്കില്ല. അതുല‍്യയ്ക്ക് നീതി ലഭിക്കണം. അഖില പറഞ്ഞു.

ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയിൽ ആഴത്തിൽ മുറിവ്, ആൺ സുഹൃത്ത് അറസ്റ്റിൽ

സംസ്ഥാനത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; കനത്ത സുരക്ഷ, 13ന് വോട്ടെണ്ണൽ

ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി