ആക്രമണത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകനായ പ്രജീഷ്

 
Kerala

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനു നേരെ ആക്രമണം

ബിജെപി പ്രവർത്തകനായ പ്രജീഷിനു നേരെയാണ് ആക്രമണമുണ്ടായത്

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരം ഒറ്റൂരിൽ ബിജെപി പ്രവർത്തകനും ഭാര‍്യയ്ക്കും നേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. ബിജെപി പ്രവർത്തകനായ പ്രജീഷിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തെത്തുടർന്ന് രക്തത്തിൽ കുളിച്ചു കിടന്ന പ്രജീഷിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കാറിലെത്തിയ ആയുധധാരികളായ മൂന്നംഗ സംഘം പ്രജീഷിന്‍റെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് ഭാര‍്യയുടെ കൺമുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച മാവിന്മൂട് ജംഗ്‌ഷിനിൽ വച്ച് പ്രജീഷ് ചിലരുമായി വാക്കുതർക്കമുണ്ടായിരുന്നതായും ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് വിവരം. പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ‍്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവ് പദവിക്കായി തർക്കം തുടരുന്നു; പിണറായിക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ

ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

റാന്നിയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീയ്ക്ക് പരുക്ക്

യുഎസ്-ഇറാൻ സമാധാന കരാർ ചർച്ച; അടുത്തഘട്ടം ഇസ്ലാമാബാദിൽ

ആമിര്‍ ഖാന്‍റെ മൂന്നാം വിവാഹം ബാന്ദ്രയിലെ വസതിയില്‍