ജെറി അമൽ ദേവ്  
Kerala

സിബിഐ ഉദ‍‍്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം; സംഗീത സംവിധായകൻ ജെറി അമൽ ദേവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്

Aswin AM

കൊച്ചി: സിബിഐ ഉദ‍്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. 1,70000 രൂപയാണ് ജെറി അമൽ ദേവിൽ നിന്നും തട്ടിപ്പ് സംഘം ആവശ‍്യപെട്ടത്.

പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഡിജിറ്റൽ അറസ്റ്റിലാണെന്നായിരുന്നു തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞിരുന്നത്. തലനാരിഴയ്ക്കാണ് പണം നഷ്ട്ടപെടാതിരുന്നതെന്ന് ജെറി അമൽ ദേവ് പറഞ്ഞു. തുടർന്ന് എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി.

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്

എ.കെ. ബാലനെ തള്ളാതെ പിണറായി; ജമാഅത്തെ ഇസ്ലാമിക്ക് വിമർശനം

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി