Kerala

ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ വിദ്വേഷം പരത്താനുള്ള ശ്രമം തിരിച്ചറിയണം; അഡ്വ. ബിജു ഉമ്മൻ

Renjith Krishna

കോട്ടയം: ക്രൈസ്തവ സന്യാസി സമൂഹത്തിൻ്റെ നിസ്വാർത്ഥ സേവനങ്ങളെ അവഹേളിക്കാനും സമൂഹമധ്യത്തിൽ അവരെ ദുർമാർഗികളായി ചിത്രീകരിക്കുവാനും ഉദ്യമിക്കുന്ന കക്കുകളി എന്ന നാടകത്തിന് പ്രദർശനാനുമതി നിഷേധിക്കണം എന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ.

സാംസ്കാരിക കേരളത്തിന് അപമാനമായ ഇത്തരം പ്രവണതകൾ മുളയിലേ നുള്ളേണ്ടതുണ്ട്. നാടകം അതിജീവനത്തിന്റ കഥയാണ് പറയുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തെറ്റിദ്ധാരണയുടെ പുകമറയാണ് യഥാർഥത്തിൽ സൃഷ്ടിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സമൂഹം കാലങ്ങളായി പുലർത്തുന്ന സംയമനം ബലഹീനതയായി കാണരുത്. നാടകത്തിന് പ്രദർശനാനുമതി ഇനിയും നൽകരുതെന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്